Pravinkoodu Shappu Review: മിനിമം ഗ്യാരണ്ടി ബ്രാന്‍ഡുകള്‍ ഒന്നിക്കുന്ന 'പ്രാവിന്‍കൂട് ഷാപ്പ്'; ആദ്യ ഷോയ്ക്കു ശേഷമുള്ള പ്രതികരണങ്ങള്‍

രേണുക വേണു

വ്യാഴം, 16 ജനുവരി 2025 (08:38 IST)
Pravinkoodu Shappu Review

Pravinkoodu Shappu Review: ശ്രീരാജ് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പ്രാവിന്‍കൂട് ഷാപ്പ്' തിയറ്ററുകളില്‍. ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങളാണ് സിനിമയ്ക്കു ലഭിക്കുന്നത്. പ്രേക്ഷകരെ നന്നായി എന്‍ഗേജ് ചെയ്യിപ്പിക്കുന്ന കഥയെന്നാണ് ആദ്യ ഷോയ്ക്കു ശേഷം ചിലര്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. 
 
സോഷ്യല്‍ മീഡിയയില്‍ വന്ന മറ്റു ചില പ്രതികരണങ്ങള്‍ ഇങ്ങനെ: 
 
'കിടിലന്‍ ഇന്റര്‍വെല്‍ ബ്ലോക്ക് ! ബേസിലും സൗബിനും കൂടി പൊളിച്ചടുക്കി'
 
'തമാശകളോടെയാണ് തുടക്കം. പിന്നീട് സെക്കന്റ് ഹാഫിലേക്ക് വരുമ്പോള്‍ പടം ട്രാക്കിലെത്തുന്നുണ്ട്. തിയറ്ററില്‍ ആസ്വദിക്കാനുള്ളതെല്ലാം ഈ സിനിമയിലുണ്ട്' 
 
'തിരക്കഥ അത്ര ശക്തമല്ലെന്ന് തോന്നി. ആദ്യ പകുതിയിലെ കോമഡികള്‍ പലതും ഫ്‌ളാറ്റായി പോയി. എങ്കിലും ഒരു തൃപ്തികരമായ സിനിമയായി തോന്നി' 
 
'ബേസില്‍ ജോസഫിനു ഒരു ഹിറ്റ് കൂടി. മലയാള സിനിമ ഞെട്ടിക്കല്‍ തുടരുന്നു' 
 
'ആദ്യ പകുതി ശരാശരിയായി തോന്നി. രണ്ടാം പകുതിയാണ് സിനിമ കുറച്ചുകൂടി മികച്ചതാക്കിയത്' 
 
പ്രേക്ഷക പ്രതികരണങ്ങള്‍ തത്സമയം വെബ് ദുനിയ മലയാളത്തിലൂടെ അറിയാം, ഈ ലിങ്ക് സേവ് ചെയ്യുക. 
 
മിനിമം ഗ്യാരണ്ടി ബ്രാന്‍ഡുകള്‍ ഒന്നിക്കുന്നു എന്നതാണ് പ്രാവിന്‍കൂട് ഷാപ്പിനായി കാത്തിരിക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന അന്‍വര്‍ റഷീദ് എന്ന പേരാണ് അതിലെ പ്രധാന ഫാക്ടര്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. 
 
തുടരെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകുന്ന ബേസില്‍ ജോസഫ് ആണ് മറ്റൊരു ഫാക്ടര്‍. പൊലീസ് വേഷത്തിലാണ് ബേസില്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കും പ്രാവിന്‍കൂട് ഷാപ്പെന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. ഛായാഗ്രഹണം ഷൈജു ഖാലിദ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് വിഷ്ണു വിജയ് ആണ്. 
 


ഒരു കള്ള് ഷാപ്പില്‍ നടക്കുന്ന മരണവുമായി ബന്ധപ്പെട്ടാണ് സിനിമയുടെ കഥ മുന്നോട്ടു പോകുന്നത്. ഈ മരണത്തിന്റെ ദുരൂഹത മാറ്റാന്‍ പൊലീസ് അന്വേഷണം നടത്തുന്നു. 11 പേരാണ് സംശയ നിഴലില്‍ ഉള്ളത്. ഇവരെ ചോദ്യം ചെയ്യുന്നതടക്കമുള്ള അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍