Rekhachithram Movie Review
Nelvin Gok / [email protected]
Rekhachithram Movie Review: ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത് 1985 ല്‍ റിലീസ് ചെയ്ത സിനിമയാണ് 'കാതോട് കാതോരം'. മമ്മൂട്ടി, ഭരതന്‍, ജോണ്‍ പോള്‍, ഔസേപ്പച്ചന്‍, നെടുമുടി വേണു, സരിത, ലിസി, ഇന്നസെന്റ് തുടങ്ങി മലയാള സിനിമയുടെ വിന്റേജ് നിര്‍മാണ കമ്പനിയായ സെവന്‍ ആര്‍ട്‌സ് ഫിലിംസ് വരെ ഭാഗമായ എവര്‍ഗ്രീന്‍ ചിത്രമെന്ന് കാതോട് കാതോരത്തെ നിസംശയം വിശേഷിപ്പിക്കാം. ഈ സിനിമയ്ക്കും സിനിമയുടെ ഭാഗമായവര്‍ക്കും ട്രിബ്യൂട്ട് നല്‍കുന്നതാണ് ജോഫിന്‍ ടി ചാക്കോയുടെ 'രേഖാചിത്രം'. ഒരു മിസ്റ്ററി ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറില്‍ ചരിത്രത്തെ ഒരു പാട്ട് പോലെ ബ്ലെന്‍ഡ് ചെയ്തിരിക്കുകയാണ് സംവിധായകന്‍. അഥവാ രേഖയുടെ 'ചിത്രം' തെളിയുന്നത് കാതോട് കാതോരത്തിന്റെ 'ചരിത്ര'ത്തിലൂടെയാണെന്നും പറയാം..!