ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്ര'ത്തില്‍ സി.ഐ. വിവേക് ഗോപിനാഥ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍പ് പല സിനിമകളിലും സമാനമായ പൊലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രേഖാചിത്രത്തിലെ വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തിനു ഒരു അതുല്യത നല്‍കാന്‍ ആസിഫിലെ നടനു സാധിച്ചിട്ടുണ്ട്.
ജിസ് ജോയ് സംവിധാനം ചെയ്ത 'തലവനി'ല്‍ നിന്നാണ് ആസിഫ് ഇപ്പോഴത്തെ വിജയയാത്രയ്ക്കു തുടക്കമിട്ടത്. തലവന്റെ ബോക്‌സ്ഓഫീസ് വിജയത്തിലൂടെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറുകയായിരുന്നു താരം. പിന്നീട് എത്തിയ ലെവല്‍ ക്രോസ് ബോക്‌സ്ഓഫീസില്‍ വിജയമായില്ലെങ്കിലും ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഡിയോസ് അമിഗോയിലൂടെ തന്നിലെ നടനെ വെല്ലുവിളിക്കാനും 2024 ല്‍ ആസിഫ് അലിക്കു സാധിച്ചു. അഡിയോസ് അമിഗോ ബോക്‌സ്ഓഫീസില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനുശേഷം വന്ന കിഷ്‌കിന്ധാ കാണ്ഡം പോയ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ വിജയത്തിനു ശേഷമാണ് രേഖാചിത്രം തിയറ്ററുകളിലെത്തുന്നത്.