അതേസമയം ഇപ്പോഴത്തെ ചർച്ചകളിലൊന്നും വിജയുടെ ഭാര്യയുടെ പേരില്ല. വിജയ്ക്കൊപ്പം ഭാര്യ സംഗീതയെ കണ്ടിട്ട് ഏറെക്കാലമായി. പൊതുവേദികളിൽ ഇവർ ഒരുമിച്ചെത്താറില്ല. വിജയും സംഗീതയും തമ്മിൽ അകൽച്ചയിലാണെന്ന വാദം ശക്തമാണ്. സംഗീത വിജയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും ഇരുവരും ഡിവോഴ്സ് വക്കിലാണെന്നും അഭ്യൂഹങ്ങളുണ്ട്.
ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്ന മറ്റൊരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്. എസ്എ ചന്ദ്രശേഖറുടെ പുതിയ അഭിമുഖമാണിത്. വിജയുടെ രാഷ്ട്രീയ പ്രവേശനത്തിൽ സംഗീത എന്ത് പറയുന്നു എന്ന് അഭിമുഖത്തിൽ ആങ്കർ എസ്എ ചന്ദ്രശേഖറോട് ചോദിച്ചു. ആ ചോദ്യം വേണ്ടെന്ന് ഉടനെ എസ്എ ചന്ദ്രശേഖർ പറഞ്ഞു. സംഗീതയെക്കുറിച്ചുള്ള ചോദ്യം എസ്എ ചന്ദ്രശേഖർ ഒഴിവാക്കിയത് പല ചോദ്യങ്ങൾക്കും വഴി വെക്കുന്നുണ്ട്. ഒരു പ്രതികരണം കൊണ്ട് ഗോസിപ്പുകളെ എസ്എ ചന്ദ്രശേഖറിന് ഇല്ലാതാക്കാമായിരുന്നു.