ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നത്, ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയി: മുഖ്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 മാര്‍ച്ച് 2025 (18:11 IST)
ഒരു സിനിമയില്‍ കുട്ടികളെ എടാ മോനെ എന്നാണ് വിളിക്കുന്നതെന്നും ആ സിനിമ കണ്ട് കുട്ടികള്‍ ഗുണ്ടാ സംഘത്തലവന്മാരുടെ കൂടെ പോയതായി പോലീസ് റിപ്പോര്‍ട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ അക്രമ സംഭവങ്ങള്‍ സംബന്ധിച്ച് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സിനിമകളും സീരിയലുകളും കുട്ടികളില്‍ വലിയ തോതില്‍ മോശമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 
ഷഹബാസിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചര്‍ച്ചയോടെ ഇത് അവസാനിപ്പിക്കുകയല്ല വേണ്ടതെന്നും അങ്ങനെ അവസാനിപ്പിക്കാന്‍ കഴിയുന്ന വിഷയമല്ലയിതെന്നും അതീവ ഗൗരവമുള്ള വിഷയമാണിതെന്നും ഇതിനെ സര്‍ക്കാര്‍ കാണുന്നതെന്നും പൊതുസമൂഹത്തിന്റെ വികാരം പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍