ഇഫ്താർ വിരുന്നിൽ പങ്കെടുത്ത് തമിഴ് സൂപ്പർ താരവും തമിഴക വെട്രി കഴകം സ്ഥാപകനുമായ വിജയ്. താരം മുൻകൈ എടുത്താണ് ചെന്നൈയിൽ ഗ്രാൻഡ് ഇഫ്താർ വിരുന്നൊരുക്കിയത്. ചെന്നൈയിലെ റായപേട്ടയിലുള്ള വൈഎംസിഎ ഗ്രൗണ്ടിലായിരുന്നു വിജയ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. മൂവായിരത്തിലേറെ ആളുകൾ ദളപതി വിജയ് ഒരുക്കിയ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.