ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 മാര്‍ച്ച് 2025 (18:17 IST)
ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയെന്ന വിവാദ പ്രസംഗവുമായി പിസി ജോര്‍ജ്. നഷ്ടപ്പെട്ട പെണ്‍കുട്ടികളില്‍ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ 24 വയസ്സിനു മുന്‍പ് വിവാഹം കഴിപ്പിച്ചു വിടണമെന്നും പിസി ജോര്‍ജ് പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പിസി ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. 
 
ഈ ക്രിസ്ത്യാനി എന്തിനാണ് 25, 30 വയസ്സ് വരെ പെണ്‍കുട്ടികളെ കെട്ടിക്കാതിരിക്കുന്നത്. ഇന്നലെയും ഒരു കൊച്ചു പോയി. വയസ്സ് 25. 25 വയസ്സുവരെ ആ പെണ്‍കുട്ടിയെ പിടിച്ചുവെച്ച അപ്പനിട്ട് അടി കൊടുക്കണ്ടേ? എന്താ പെണ്‍കൊച്ചിനെ കെട്ടിക്കാതിരുന്നത്. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നമാണിതെന്നും പിസി ജോര്‍ജ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍