മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. ഇന്ന് വൈകുന്നേരം 6 മണിക്ക് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം പോലീസ് പിസി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കും. ഇതിനുശേഷമാണ് ജയിലിലേക്ക് മാറ്റുന്നത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.