മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 ഫെബ്രുവരി 2025 (11:46 IST)
മതവിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞദിവസം  ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് ഒളിവില്‍ പോയ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി പിന്നാലെ പിസി ജോര്‍ജിനെ തേടി പോലീസ് നിരവധി തവണ വീട്ടില്‍ എത്തിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്ന് പോലീസിനെ പിസി ജോര്‍ജ് അറിയിക്കുകയും ചെയ്തിരുന്നു.
 
അതേസമയം സ്റ്റേഷനില്‍ ഹാജരാകാതെ മജിസ്‌ട്രേറ്റിന് മുന്നിലാണ് പിസി ജോര്‍ജ് എത്തിയത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. 
 
30 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും പെട്ടെന്ന് പ്രകോപനത്തിന് ഇരയാകുന്ന പിസി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാനാകില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍