പിസി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു. കഴിഞ്ഞദിവസമാണ് ചാനല്‍ ചര്‍ച്ചയില്‍ മത വിദ്വേഷ പരാമര്‍ശം നടത്തിയ കേസില്‍ പിസി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. ഇസിജിയില്‍ വേരിയേഷന്‍ കണ്ടതിനെ തുടര്‍ന്നാണ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചത്. 48 മണിക്കൂര്‍ നിരീക്ഷണമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.