Vidaamuyarchi Movie Social Media Review: ഫാന്‍സിനു വേണ്ടിയുള്ള ഹീറോയിസമില്ല, തിരക്കഥയാണ് താരം; 'വിടാമുയര്‍ച്ചി'ക്ക് പോസിറ്റീവ് റിപ്പോര്‍ട്ട്

രേണുക വേണു

വ്യാഴം, 6 ഫെബ്രുവരി 2025 (10:35 IST)
Vidaamuyarchi Movie Review

Vidaamuyarchi Review: അജിത്ത് കുമാറിനെ നായകനാക്കി മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയര്‍ച്ചി' തിയറ്ററുകളില്‍. ആദ്യ ഷോ കഴിയുമ്പോള്‍ ചിത്രത്തിനു പോസിറ്റീവ് റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ഒപ്പം ചില നെഗറ്റീവ് അഭിപ്രായങ്ങളും വരുന്നുണ്ട്. ഫാന്‍സിനു വേണ്ടി തയ്യാറാക്കിയ ഒരു മാസ് മസാല ചിത്രമല്ല വിടാമുയര്‍ച്ചി എന്നാണ് പൊതുവെ എല്ലാവരുടെയും അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ വന്ന ഏതാനും അഭിപ്രായങ്ങള്‍ നോക്കാം: 
 
' വളരെ സാവധാനത്തിലാണ് പടം മുന്നോട്ടു പോകുന്നത്. ആദ്യ പകുതി മികച്ചതായി തോന്നി. തിരക്കഥയ്ക്കാണ് പ്രാധാന്യം. കൊമേഴ്‌സ്യല്‍ ചിത്രമാക്കാന്‍ അനാവശ്യ മാസ് രംഗങ്ങള്‍ ചേര്‍ത്തിട്ടില്ല,' ഒരാള്‍ എക്‌സില്‍ കുറിച്ചു. 
 
' അജിത്-തൃഷ റൊമാന്റിക് രംഗങ്ങള്‍ മികച്ചതായി തോന്നി. അജിത്തിനെ അമാനുഷിക കഥാപാത്രം ആക്കാത്തതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. പക്ഷേ ആരാധകര്‍ക്കു അത് എത്രത്തോളം ഇഷ്ടപ്പെടുമെന്ന് അറിയില്ല,' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. 
 
' അജിത്തിന്റെ തിരിച്ചുവരവാണ് ഈ ചിത്രം. അഭിനയിക്കാന്‍ ഏറെ സാധ്യതകള്‍ ഉള്ള കഥാപാത്രത്തെ അദ്ദേഹം മികച്ചതാക്കി. അമിതമായ ട്വിസ്റ്റുകളോ സര്‍പ്രൈസുകളോ ഇല്ലാതെ നേരെ കഥ പറയുന്ന ശൈലിയാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ തിരഞ്ഞെടുത്തിരിക്കുന്നത്,' ഫെയ്‌സ്ബുക്കില്‍ ഒരു അജിത്ത് ആരാധകന്‍ ആദ്യ ഷോയ്ക്കു ശേഷം കുറിച്ചു. 
 
' സിനിമ ഇഷ്ടപ്പെട്ടു. പക്ഷേ കുറച്ചുകൂടി മാസ് ആക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. അത് സംവിധായകന്‍ ഉപയോഗിച്ചിട്ടില്ല. ചില സീനുകള്‍ വരുമ്പോള്‍ നമുക്ക് വലിയ പ്രതീക്ഷയുണ്ടാകും. എന്നാല്‍ അതൊക്കെ ഫ്‌ളാറ്റായി പോയി. കുറച്ചുകൂടി മാസ് രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ പടം വേറെ ലെവല്‍ എത്തിയേനെ,' സിനിമ ഗ്രൂപ്പില്‍ വന്ന് ഒരു റിവ്യുവില്‍ പറയുന്നു. 
 
മാസ് രംഗങ്ങള്‍ കുറവായതുകൊണ്ട് അത്ര മികച്ച എക്‌സ്പീരിയന്‍സ് തിയറ്ററില്‍ നിന്ന് ലഭിച്ചില്ലെന്ന അഭിപ്രായക്കാരും ഉണ്ട്. അജിത്തിന്റെ സ്‌ക്രീന്‍പ്രസന്‍സ് കുറച്ചുകൂടെ മാസ് ആയി ഉപയോഗിക്കാന്‍ സംവിധായകന്‍ ശ്രമിക്കണമായിരുന്നെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍