ആര്യയും വിശാലും കൊമ്പുകോർക്കുന്നു, 'എനിമി' വരുന്നു !

കെ ആർ അനൂപ്
വ്യാഴം, 26 നവം‌ബര്‍ 2020 (15:54 IST)
നടൻ ആര്യയും വിശാലും വീണ്ടും ഒന്നിക്കുകയാണ്. 'അവൻ ഇവൻ' എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയ്ക്ക്  ‘എനിമി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇതൊരു ആക്ഷൻ പായ്ക്ക്ഡ് എന്റർടെയ്‌നറാണ്. വില്ലനായി ആര്യ എത്തുന്നുവെന്നാണ് വിവരം. ആര്യയും വിശാലും പരസ്പരം കൊമ്പുകോർക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സൂപ്പർ ഡീലക്സ്’ ഫെയിം മൃണാളിനി രവിയാണ് നായിക.
 
ആര്യയുടെ 32-മത്തെയും വിശാലിന്റെ 30-മത്തെയും സിനിമ കൂടിയാണിത്. പുതിയ ലുക്കിലാണ് വിശാൽ ചിത്രത്തിൽ എത്തുന്നത്.
അതിനുള്ള സൂചന നടൻ തന്നെ നൽകിയിരുന്നു. എസ് തമനാണ് സംഗീതമൊരുക്കുന്നത്. ആർ ഡി രാജശേഖർ ഛായാഗ്രഹണം നിർവഹിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article