ഫഹദ് ഫാസിലിൻറെ ജോജിയിൽ ഷമ്മി തിലകൻ കൊടിയ വില്ലൻ !

കെ ആർ അനൂപ്
വ്യാഴം, 26 നവം‌ബര്‍ 2020 (14:01 IST)
ഫഹദ് ഫാസിൽ ദിലീഷ് പോത്തന്‍ ജോജി പ്രഖ്യാപിച്ചതു മുതൽ സിനിമാലോകം വീണ്ടുമൊരു മഹേഷിന്റെ പ്രതികാരത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്ത കൂടി വന്നിരിക്കുകയാണ്.
 
ഷമ്മി തിലകൻ, ബാബുരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. മാത്രമല്ല ഷമ്മിയ്ക്ക് ഗംഭീര തിരിച്ചുവരവിന് വഴിയൊരുക്കുന്ന ചിത്രം കൂടി ആയിരിക്കുമിതെന്നാണ് പറയപ്പെടുന്നത്. അഞ്ചാം പാതിരയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ച്ചവെച്ച ഉണ്ണിമായ പ്രസാദും ചിത്രത്തിൻറെ ഭാഗമാണ്.
 
ശ്യാം പുഷ്കരന്റെ  തിരക്കഥയും കൂടി ആകുമ്പോൾ ആസ്വാദകർക്ക് പ്രതീക്ഷകൾ ഏറെയാണ്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിർമ്മിക്കുന്നത്.
 
ഭാവന സ്റ്റുഡിയോസും ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌ക്കരന്റെയും നിര്‍മ്മാണ സംരഭമായ 'വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ'യും ഫഹദിന്റെ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സുമായി സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് സിനിമയ്ക്കായി സംഗീതമൊരുക്കുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിർവഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article