'ബേബി ഗേള്‍' സിനിമാ സംഘത്തില്‍ നിന്നും കഞ്ചാവ് വേട്ട; ഫൈറ്റ് മാസ്റ്റര്‍ പിടിയില്‍

നിഹാരിക കെ.എസ്

വ്യാഴം, 10 ഏപ്രില്‍ 2025 (12:50 IST)
സിനിമാ മേഖലയില്‍ നിന്നും വീണ്ടും കഞ്ചാവ് വേട്ട. സിനിമാസംഘം താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടി. തിരുവനന്തപുരത്താണ് സംഭവം. ഫൈറ്റ് മാസ്റ്റര്‍ മഹേശ്വരിനില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ‘ബേബി ഗേള്‍’ സിനിമയുടെ സംഘമാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ബേബി ഗേള്‍. 
 
ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പൂജ തൈക്കാട് ഗാന്ധി ഭവനില്‍ വച്ചായിരുന്നു നടന്നത്. ലിജോ മോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍