മൂന്നേമൂന്ന് കഥാപാത്രങ്ങൾ മാത്രം, ഫഹദ് ഫാസിലിന്റെ 'ഇരുൾ' !

കെ ആര്‍ അനൂപ്

തിങ്കള്‍, 2 നവം‌ബര്‍ 2020 (15:28 IST)
ഫഹദ് ഫാസിലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഇരുൾ'. സൗബിൻ സാഹിർ, ദർശന രാജേന്ദ്രൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇപ്പോഴിതാ “ഈ ചിത്രം മൂന്ന് കഥാപാത്രങ്ങൾ മാത്രമുള്ള ഒരു ത്രില്ലറാണ്” - എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നസീഫ് യൂസഫ് ഇസ്സുദ്ദീൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻറെ പ്രതികരണം.
 
അടുത്തിടെ പുറത്തുവന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായി മാറിയിരുന്നു. ഇരുട്ടിൽ പതിയിരിക്കുന്ന നിഗൂഢതകൾ ഒളിപ്പിച്ച് കൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 
 
ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ ജെ സ്റ്റുഡിയോയും സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. ക്യാമറ ജോമോൻ ടി ജോൺ, പ്രോജെക്ട് ഡിസൈനർ ബാദുഷ.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍