മട്ടാഞ്ചേരി മൊയ്‌തുവായി നിവിൻപോളി, ഇത് പുതിയ പകർന്നാട്ടം

കെ ആർ അനൂപ്
വ്യാഴം, 26 നവം‌ബര്‍ 2020 (13:46 IST)
മട്ടാഞ്ചേരി മൊയ്തുവായി നിവിൻപോളി എത്തുന്ന പുതിയ ചിത്രമാണ് 'തുറമുഖം'. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ലുക്കിലാണ് നിവിൻ എത്തുന്നത്. ചാപ്പ  സമ്പ്രദായത്തിനെതിരായ തൊഴിലാളി പ്രക്ഷോഭമാണ് സിനിമയുടെ പ്രമേയം. തുറമുഖത്തിൽ ഒരു പ്രധാന കഥാപാത്രത്തെ നടൻ സുദേവ് നായരും അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ തൻറെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സുദേവ്.
 
കുറേ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് തുറമുഖം. ശാരീരികമായ തയ്യാറെടുപ്പുകളും ചിത്രത്തിന് ആവശ്യമായി വന്നിരുന്നു. കോസ്റ്റിയൂമിലും മേക്കപ്പിലുമെല്ലാം രാജീവ് രവി മുഴുവന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു. കഥാപാത്രത്തെ മനോഹരമായി അവതരിപ്പിക്കുന്നതിനുള്ള സകല പിന്തുണയും അദ്ദേഹം നല്‍കിയിരുന്നു. വലിയൊരു പ്രചോദനമായിരുന്നു അത് - സുദേവ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article