നിവിന്‍ പോളിയുടെ സിനിമയാണോ? അതിഥി വേഷമാണെങ്കിലും ചെയ്യും: മഞ്‌ജിമ

കെ ആര്‍ അനൂപ്

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (16:54 IST)
ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ മോഹൻറെ കുസൃതിത്തരങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതായിരുന്നു. പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിന്ന നടി, നിവിൻ പോളിയുടെ നായികയായാണ് സിനിമയിൽ ഗംഭീര തിരിച്ചുവരവ് നടത്തിയത്. 2015-ൽ പുറത്തിറങ്ങിയ 'ഒരു വടക്കൻ സെൽഫി മഞ്ജിമയ്ക്ക് വലിയ ആരാധക വൃന്ദത്തെ സമ്മാനിച്ചു. പിന്നീട് മിഖായേലിൽ മേരിയായി നിവിൻ പോളിക്കൊപ്പം വീണ്ടും അഭിനയിച്ച മഞ്ജിമ, അതിഥി വേഷത്തിൽ ആണെങ്കിൽ പോലും ഇനിയും നിവിനൊപ്പം അഭിനയിക്കുമെന്നും പറഞ്ഞിരിക്കുകയാണ്.
 
നിവിന്‍ വിളിക്കുകയും നല്ല തിരക്കഥ തരികയും ചെയ്താല്‍ തീര്‍ച്ചയായും അഭിനയിക്കും. ഒരു വടക്കന്‍ സെല്‍ഫിയിലും മിഖായേലിലും നിവിനൊപ്പം അഭിനയിച്ചു. നിവിന്റെ സിനിമയില്‍ അതിഥി വേഷമാണെങ്കില്‍ പോലും ചെയ്യും. അത് ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്‍റെ പുറത്താണ് - മഞ്ജിമ പറഞ്ഞു.
 
മലയാളത്തിനു പുറമേ തമിഴിലും സജീവമാണ് മഞ്ജിമ. തെലുങ്കിൽ നാഗചൈതന്യയുടെ നായികയാണ് നടി അരങ്ങേറ്റം ഗംഭീരം ആക്കി. അതേസമയം താൻ തിരക്കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുകയെന്നും നായകന്‍ ആരാണെന്ന് നോക്കി ഇതുവരെ സിനിമ ചെയ്തിട്ടില്ലെന്നും നടി പറയുന്നു. തന്റെ കഥാപാത്രത്തിന്റെ പ്രാതിനിധ്യം നോക്കാറുണ്ടെന്നും മഞ്ജിമ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍