തെന്നിന്ത്യൻ സൂപ്പർതാരം കാജൽ അഗർവാൾ വിവാഹിതയാകുന്നു, വരൻ ഗൗതം കിച്ച്‌ലു

ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (12:39 IST)
തെന്നിന്ത്യൻ സിനിമാതാരം കാജൽ അഗർവാൾ വിവാഹിതയാകുന്നു. വിവാഹം സംബന്ധിച്ച വാർത്തകൾ വാർത്തകൾ നടി തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്‌മാൻ ഗൗതം കിച്ച്‌ലു ആണ് വരൻ.
 
ഈ മാസം 30ന് മുംബൈയിൽ വെച്ചാണ് വിവാഹചടങ്ങുകൾ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും ഇതെന്ന് നടി അറിയിച്ചു. പുതിയ ജീവിതത്തിന് എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും നടി പറഞ്ഞു. വിവാഹശേഷവുമഭിനയത്തിൽ തുടരുമെന്ന സൂചനയാണ് കാജൽ നൽകിയിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍