കൊവിഡ് സ്ഥിരീകരിച്ച തെന്നിന്ത്യന്‍ സിനിമാ താരം തമന്ന ഭാട്ടിയ ആശുപത്രി വിട്ടു. തമന്നയ്ക്ക് ഇതുവരെ രോഗം ഭേദമായിട്ടില്ല. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. താന്‍ വീട്ടിലേക്ക് പോകുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ചികിത്സ തുടരുമെന്നും താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.