ബീസ്റ്റ്' മൂന്നാമത്തെ ഷെഡ്യൂള്‍ അവസാനഘട്ടത്തില്‍, ടീം ഇനി റഷ്യയിലേക്ക്

കെ ആര്‍ അനൂപ്
ചൊവ്വ, 17 ഓഗസ്റ്റ് 2021 (15:09 IST)
വിജയുടെ 'ബീസ്റ്റ്' ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോള്‍ ചെന്നൈയിലാണ് ഷൂട്ടിംഗ് നടക്കുന്നത്.ജൂലൈ 1 ന് ആരംഭിച്ച ഷെഡ്യൂള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നാണ് കോളിവുഡില്‍ നിന്ന് ലഭിക്കുന്ന വിവരം.അടുത്ത ഷെഡ്യൂളിനായി ടീം റഷ്യയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നടി പൂജ ഹെഗ്ഡെയും അപര്‍ണ ദാസും കഴിഞ്ഞ മാസം തുടക്കത്തില്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഷൈന്‍ ടോം ചാക്കോയും യോഗി ബാബു കഴിഞ്ഞയാഴ്ച ഷൂട്ടിംഗ് സെറ്റില്‍ എത്തിയിരുന്നു.
 
'ബീസ്റ്റ്' ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ്. അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
2022 ജനുവരിയില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article