'ഐശ്വര്യസമൃദ്ധമായ പുതുവര്‍ഷം ആവട്ടെ'; ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും

കെ ആര്‍ അനൂപ്
ചൊവ്വ, 17 ഓഗസ്റ്റ് 2021 (15:04 IST)
ചിങ്ങം ഒന്ന്.കേരളീയര്‍ക്ക് ഇന്ന് പുതുവര്‍ഷാരംഭമാണ്. മോഹന്‍ലാലും മമ്മൂട്ടിയും ചിങ്ങപ്പുലരി ആശംസകള്‍ നേര്‍ന്നു കൊണ്ട് എത്തി. മഹാമാരിയൊഴിഞ്ഞ്, നല്ല നാളുകള്‍ തിരികെ വരട്ടെ. 

ഐശ്വര്യസമൃദ്ധമായ പുതുവര്‍ഷം ആവട്ടെ നമ്മള്‍ ഓരോരുത്തര്‍ക്കും. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ചിങ്ങപ്പുലരി ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ എന്ന് പറഞ്ഞുകൊണ്ട് പുഴു പൂജയ്ക്ക് എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ മമ്മൂട്ടിയും പങ്കുവെച്ചു.
 
മമ്മൂട്ടിയും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുഴു ചിത്രീകരണം ഇന്നുമുതല്‍ തുടങ്ങി. മോഹന്‍ലാല്‍ ജിത്തു ജോസഫ് ടീമിന്റെ 12ത് മാനും ഇന്ന് ആരംഭിച്ചിരുന്നു. ഉണ്ണി മുകുന്ദന്‍ ടീമിനൊപ്പം ചേര്‍ന്നു. മാളവിക മോഹനന്‍ അടക്കമുള്ള താരങ്ങള്‍ പുഴു പൂജയ്ക്ക് എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article