മലയാള സിനിമയുടെ താരരാജാക്കന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. പരസ്പരം ആരോഗ്യകരമായ മത്സരം ഇവര്‍ക്കിടയിലുണ്ടെങ്കിലും ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണ്. 59 സിനിമകളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ മമ്മൂട്ടിയെ ഇച്ചാക്ക എന്നും മമ്മൂട്ടി മോഹന്‍ലാലിനെ ലാല്‍, ലാലു എന്നെല്ലാമാണ് വിളിക്കുന്നത്.
ന്യൂഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, മൃഗയ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, ഹരികൃഷ്ണന്‍സ് എന്നിവയാണ് മോഹന്‍ലാലിന് ഏറ്റവും പ്രിയപ്പെട്ട അഞ്ച് മമ്മൂട്ടി ചിത്രങ്ങള്‍. ഇതില്‍ ഹരികൃഷ്ണന്‍സ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ച സിനിമയാണ്.