രാജ പഴയ രാജ തന്നെ, ബോംബ് പൊട്ടിക്കുമെന്ന് സലിം കുമാർ

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (09:35 IST)
വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ ഏപ്രിൽ തിയേറ്ററുകളിലേക്കെത്തുകയാണ്. വളരെ വ്യത്യസ്തമായ തരത്തിലാണ് മധുരരാജ വരുന്നതെന്ന് വെളിപ്പെടുത്തി സലിം കുമാര്‍. ചിത്രത്തിലെ മമ്മൂക്കയുടെ ഗെറ്റപ്പ് പഴയതാണെങ്കിലും സാഹചര്യങ്ങളും നമ്പറുമൊക്കെ പുതിയതാണെന്ന് സലിം കുമാര്‍ പറഞ്ഞു. 
 
‘മലയാളത്തില്‍ വലിയ ബോംബ് പൊട്ടിക്കാനുള്ള എല്ലാ സന്നാഹങ്ങളുമായാണ് മധുര രാജ വരുന്നത്. മമ്മൂക്കയുടെ ഗെറ്റപ്പ് പഴയതാണെങ്കിലും, രാജയുടെ നമ്പറുകളും സാഹചര്യങ്ങളുമൊക്കെ പുതിയതാണ്. സണ്ണി ലിയോണിനെ കണ്ടത് വലിയ അദ്ഭുതമായി എനിക്ക് തോന്നുന്നില്ല. അവരുടെയൊരു ഡാന്‍സ് മധുര രാജയിലുണ്ട്‘. -സലിം കുമാര്‍ പറഞ്ഞു.
 
പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ആക്ഷനും കോമഡിയും ഇമോഷണല്‍ രംഗങ്ങളും ഗാനങ്ങളുമെല്ലാം ചേര്‍ന്ന ഒരു തട്ടുപൊളിപ്പന്‍ മാസ്സ് ചിത്രമായിരിക്കും മധുരരാജ.

അനുബന്ധ വാര്‍ത്തകള്‍

Next Article