കേരളത്തില്‍ റിലീസ് ഡേറ്റ് മുതല്‍ ഇന്നുവരെ സ്റ്റഡി കളക്ഷനാണ്. പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും എല്ലാ ഷോയും ഹൌസ്ഫുള്‍. അതേസമയം തമിഴ്നാട്ടില്‍ പതിഞ്ഞ താളത്തിലായിരുന്നു പേരന്‍പ് തുടങ്ങിയത്. രജനികാന്തിന്‍റെ പേട്ടയും അജിത്തിന്‍റെ വിശ്വാസവും തകര്‍ത്തോടുന്ന സമയത്ത് റിലീസ് ചെയ്തത് ആദ്യ രണ്ട് ദിനങ്ങളില്‍ പേരന്‍പിന്‍റെ കളക്ഷനെ പ്രതികൂലമായി ബാധിച്ചിരുന്നു.
ആദ്യദിവസം തന്നെ മുതല്‍ മുടക്കായ ഏഴുകോടി രൂപ തിരിച്ചുപിടിച്ചാണ് പേരന്‍പ് വിജയക്കുതിപ്പ് തുടങ്ങിയത്. ഒരുപക്ഷേ, മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായി പേരന്‍പ് മാറാനുള്ള സാധ്യതയെക്കുറിച്ചാണ് ട്രേഡ് അനലിസ്റ്റുകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.