ചാട്ടം പിഴച്ചു, ആരാധികമാർക്ക് പരിക്ക്; കുട്ടിക്കളി മാറ്റാൻ രൺ‌വീറിനോട് സോഷ്യൽ മീഡിയ

Webdunia
വ്യാഴം, 7 ഫെബ്രുവരി 2019 (08:00 IST)
പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഏതറ്റം വരെയും പോകുന്ന താരമാണ് ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ്. ഗല്ലി ബോയി എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആരാധകർക്കിടയിലേക്ക് എടുത്തുചാടിയ രൺ‌വീറിനു ചാട്ടം പിഴച്ചു. താരത്തിന്റെ ചാട്ടത്തിൽ ആരാധികമാർക്ക് പരിക്കേറ്റു. 
 
ഗല്ലി ബോയിയുടെ പ്രചരണാര്‍ഥം ലാക്‌മേ ഫാഷന്‍ വീക്കില്‍ രണ്‍വീര്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്‌റ്റൈലില്‍ രണ്‍വീര്‍ എടുത്തുചാടി. പക്ഷെ ചാടം പിഴച്ചു. ആരാധകര്‍ക്ക് രണ്‍വീറിനെ കൈപ്പിടിയിലൊതുക്കാനായില്ല. തലയിടിച്ചു വീണ യുവതിയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
 
അതേസമയം, താരത്തിനെതിരെ രൂക്ഷ വിമർശനവും നടക്കുന്നുണ്ട്. കുട്ടിക്കളി മാറ്റാനാണ് സോഷ്യൽ മീഡിയ പറയുന്നത്. ആലിയ ഭട്ടിനെയും രണ്‍വീര്‍ സിംഗിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്യുന്ന ‘ഗല്ലി ബോയ്’. രണ്‍വീറും ആലിയയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതാദ്യമായിട്ടല്ല രൺ‌വീർ ആരാധകക്കൂട്ടത്തിലേക്ക് ഇങ്ങനെ എടുത്തുചാടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article