പുരുഷതാരത്തിന് കൂടുതല്‍ പ്രതിഫലം; സംവിധായകനെ ഓടിച്ച് ദീപിക പദുക്കോണ്‍
പുരുഷതാരത്തിന് കൊടുക്കുന്നതിലും കുറഞ്ഞ പ്രതിഫലം വാഗ്ദാനം ചെയ്‌തതിന്റെ പേരില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ഒരു സ്വകാര്യ ചടങ്ങില്‍ ദീപിക തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയുമായി ഒരു സംവിധായകന്‍ വന്നുകണ്ടിരിന്നു. കഥ ഇഷ്‌ടപ്പെടുകയും അഭിനയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുകയും ചെയ്‌തു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യം ചര്‍ച്ചയ്‌ക്ക് വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു.
എന്റെ പ്രതിഫലം ഒരു പുരുഷതാരത്തിന് തുല്യമാണെന്നും അത്രയും തുക നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ആ സിനിമയില്‍ അഭിനയിക്കേണ്ടെന്ന് ഞാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദീപിക വ്യക്തമാക്കി.
എടുത്ത തീരുമാനം ശരിയല്ലെന്ന് തോന്നിയിട്ടില്ല. ഇത്തരത്തിലുള്ള വിവേചനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണ്. എനിക്കെന്റെ ട്രാക്ക് റെക്കോര്‍ഡും മൂല്യവും നന്നായറിയാം. അതിനാല്‍ സിനിമയില്‍ നിന്ന് പിന്മാറിയതില്‍ കുറ്റബോധമില്ലെന്നും ബോളിവുഡ് സുന്ദരി പറഞ്ഞു.