BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

നിഹാരിക കെ.എസ്

ശനി, 10 മെയ് 2025 (18:14 IST)
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരം പ്രകോപനം തുടരുന്നതിനിടയിൽ ആശ്വാസവാർത്ത. ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവന സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും.

അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. രാത്രി മുഴുവൻ നടത്തിയ ചർച്ചയിലാണ് തീരുമാനം ആയതെന്ന് ട്രംപ് ട്വീറ്റിൽ അറിയിച്ചു. ഇതാണ് ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചിരിക്കുന്നത്. വിവേകപൂർണമായ തീരുമാനത്തിന് ഇരു രാജ്യങ്ങളുടെയും തീരുമാനത്തിന് നന്ദിയെന്ന് ട്രംപ് അറിയിച്ചു.   
 
അതേസമയം, ഇന്ത്യയിൽ 26 ഇടങ്ങളില്‍ ആക്രമണശ്രമം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് നിയന്ത്രണ രേഖയില്‍ പ്രകോപനമുണ്ടായത്. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായെന്നും പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങളുടെ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
 
പഞ്ചാബ് എര്‍ബേസില്‍ ഉപയോഗിച്ചത് അതിവേഗ മിസൈലാണ്. അന്താരാഷ്ട്രവ്യോമപാത പാത പാകിസ്താന്‍ ദുരുപയോഗം ചെയ്‌തെന്നും വാര്‍ത്താസമ്മേളനത്തില്‍ മേധാവിമാര്‍ വ്യക്തമാക്കി. കേണല്‍ സോഫിയാ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമികാ സിങും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേര്‍ന്നാണ് വാര്‍ത്താസമ്മേളനം നടത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍