ലോകത്തിലെ ഏറ്റവും മികച്ച നടന്‍ മമ്മൂട്ടി - പറയുന്നത് പൃഥ്വിരാജ് !!!

ബുധന്‍, 6 ഫെബ്രുവരി 2019 (19:49 IST)
മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്തുകഴിഞ്ഞു പൃഥ്വിരാജ്. ‘ലൂസിഫര്‍’ എന്ന ആ സിനിമ അധികം വൈകാതെ തിയേറ്ററുകളിലെത്തും. മമ്മൂട്ടിയെ വച്ച് എന്നാണ് പൃഥ്വി ഒരു ചിത്രം ചെയ്യുക? ഈ ചോദ്യത്തിന് ഇപ്പോള്‍ കൃത്യമായ ഒരു ഉത്തരവുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
 
“മമ്മൂക്കയെ നായകനാക്കി ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രമുണ്ട്. ഒരു ഇതിഹാസമാണ് അദ്ദേഹം. ഞാന്‍ അദ്ദേഹത്തിന്‍റെ വലിയ ഫാനാണ്. ലോകത്തിലെ ഏറ്റവും മികച്ച നടന്‍‌മാരില്‍ ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്‍റെ വലിയ സ്വപ്നമാണ്” - പൃഥ്വിരാജ് പറയുന്നു.
 
“മമ്മൂക്കയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അത് അദ്ദേഹത്തിന് നമ്മള്‍ കൊടുക്കുന്ന ഒരു ആദരമാണ്. വെറുതെ ഒരു തിരക്കഥ എടുത്തുകൊണ്ടുപോയാല്‍ ഞാന്‍ മമ്മൂക്കയെ ഇന്‍സള്‍ട്ട് ചെയ്യുന്നതുപോലെ ആയിപ്പോകും. മമ്മൂക്കയെ അര്‍ഹിക്കുന്ന ഒരു തിരക്കഥ ലഭിച്ചാലേ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റൂ. എനിക്ക് എന്നെവച്ച് ഒരു സിനിമ ചെയ്യുന്നതുപോലെ ഈസിയായി മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്യാന്‍ പറ്റില്ല” - പൃഥ്വി വ്യക്തമാക്കുന്നു.
 
“മമ്മൂക്കയെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്‍റെ ആഗ്രഹങ്ങളില്‍ ഒന്നാണ്, അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. ഒരു ഔട്ട്‌സ്റ്റാന്‍ഡിംഗ് ആക്ടറാണ് അദ്ദേഹം” - പൃഥ്വി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍