ധ്യാന്‍ ശ്രീനിവാസിന്റെ സിനിമയുടെ ചിത്രീകരണത്തിനിടെ വാഹനാപകടം

കെ ആര്‍ അനൂപ്
ശനി, 10 ജൂണ്‍ 2023 (09:06 IST)
ചിത്രീകരണം പുരോഗമിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമാണ് സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്. തൊടുപുഴയിലെ ലൊക്കേഷനില്‍ അപകടം. നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലിപാലാ എന്നിവര്‍ ഉണ്ടായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. താരങ്ങള്‍ ഉള്ള വാഹനം ചിത്രീകരണ വേളയില്‍ വൈദ്യുത പോസ്റ്റില്‍ കൊണ്ട് ഇടിക്കുകയായിരുന്നു.
 
വാഹനത്തിന് വേഗത കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. വലിയ പരിക്കുകള്‍ ആര്‍ക്കുമില്ല. ജസ്പാല്‍ ഷണ്മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗായത്രി അശോകന്‍ ആണ് നായകന്‍.
 
മൈന ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് കെ എന്‍ ശിവന്‍കുട്ടി കഥ എഴുതുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article