ഗായകനായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍, ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് അറിയേണ്ടേ ?

കെ ആര്‍ അനൂപ്

ചൊവ്വ, 25 ഏപ്രില്‍ 2023 (10:12 IST)
ഗായകനായി നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. രഞ്ജിന്‍ രാജ് സംഗീതം ഒരുക്കുന്ന 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍'എന്ന ചിത്രത്തിന് വേണ്ടിയാണ് നടന്‍ പാടുന്നത്. ഇന്ദ്രജിത്ത് നായകനായ എത്തുന്ന ഫീല്‍ ഗുഡ് മൂവി ആണിത്.
 
നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിര അണിനിരക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjin Raj (@ranjin__raj)

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍