'ഉടല്‍' ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ ഓടിയ സിനിമ:ധ്യാന്‍ ശ്രീനിവാസന്‍

കെ ആര്‍ അനൂപ്

വ്യാഴം, 29 ഡിസം‌ബര്‍ 2022 (14:55 IST)
ഇന്ദ്രന്‍സിനെ കേന്ദ്രകഥാപാത്രമാക്കി രതീഷ് രഘുനന്ദന്‍ എഴുതി സംവിധാനം ചെയ്ത ഉടല്‍ വന്‍ വിജയമായി മാറി. റിലീസ് ചെയ്ത് 35 ദിവസങ്ങളില്‍ കൂടുതല്‍ ചിത്രം തിയേറ്ററുകളില്‍ ഉണ്ടായിരുന്നു.ദുര്‍ഗ കൃഷ്ണയും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ ഓടിയ സിനിമകളില്‍ ഒന്നാണ് 'ഉടല്‍' എന്ന് ധ്യാന്‍ ശ്രീനിവാസന്‍ ഒരു അഭിമുഖത്തിനിടയില്‍ പറഞ്ഞു.
 
'ഒട്ടും പ്രതീക്ഷിക്കാതെ തിയേറ്ററില്‍ ഓടിയ സിനിമകളുമുണ്ട്. അതിലൊന്നാണ് 'ഉടല്‍' സിനിമ,'-ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.
 
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ചു.
 
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു.വില്യം ഫ്രാന്‍സിസ് ചിത്രത്തിനായി സംഗീതമൊരുക്കുന്നു
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍