പ്രണവ് മോഹന്‍ലാല്‍ മാത്രമല്ല ! വിനീത് ശ്രീനിവാസിന്റെ അടുത്ത സിനിമയിലെ താരനിര

കെ ആര്‍ അനൂപ്

ചൊവ്വ, 2 മെയ് 2023 (10:27 IST)
നടനും സംവിധായകനും തിരക്കഥാകൃത്തുമായ വിനീത് ശ്രീനിവാസന്‍ പുതിയ സിനിമയുടെ പണിപ്പുരയിലാണ്. നിവിന്‍ പോളി, പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമായിരിക്കും ഇതൊന്നും ഈ വര്‍ഷം അവസാനം ചിത്രീകരണം ആരംഭിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍
 
തിരക്കഥ പൂര്‍ത്തിയാക്കിയ വിനീത് ശ്രീനിവാസന്‍ കാസ്റ്റിംഗ് ആയി ബന്ധപ്പെട്ട തിരക്കിലാണ്. 2023 ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. 
 
ചേട്ടന്റെ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ധ്യാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിനായി ശരീരഭാരം കുറച്ചായിരിക്കും നടനെ കാണാനാവുക. എസ് എന്‍ സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ജോലികള്‍ അവസാനിച്ചാല്‍ ശരീരഭാരം കുറയ്ക്കുന്നതിനായുള്ള ശ്രമങ്ങള്‍ ധ്യാന്‍ തുടങ്ങും.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍