സംവിധായകന് നല്‍കുന്ന അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം:മിഥുന്‍ മാനുവല്‍ തോമസ്

കെ ആര്‍ അനൂപ്
ശനി, 18 മെയ് 2024 (11:14 IST)
സംവിധായകന് നല്‍കുന്ന അതേ പ്രതിഫലം ആ സിനിമ എഴുതിയ വ്യക്തിക്കും നല്‍കണമെന്ന് മിഥുന്‍ മാനുവല്‍ തോമസ്.പുതിയ സിനിമയായ ടര്‍ബോയുടെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിനിടെയാണ് എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്.മിഥുന്‍ തന്നെയാണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്. 
 
വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷന്‍ തിരക്കിലാണ് ടീം അംഗങ്ങള്‍. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റ് എഴുത്താണെന്നും എഴുത്ത് മോശമായി കഴിഞ്ഞാല്‍ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണെന്നും മിഥുന്‍ പറയുന്നു.
<

#MidhunManuelThomas is absolutely on point here. The script is the backbone of any good film. Writers should be paid the same level as directors.#Turbo #Mammootty pic.twitter.com/0wZUtqFym0

— Mohammed Ihsan (@ihsan21792) May 17, 2024 >
'സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് എന്ന് പറയുന്നത് എഴുത്താണ്. എഴുത്ത് മോശമായി കഴിഞ്ഞാല്‍ ആ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്. സിനിമ ആദ്യമുണ്ടാകുന്നത് ഷൂട്ടിങ് യൂണിറ്റിന് മുന്നിലല്ല അത് എഴുത്തുകാരന്റെ മനസിലാണ് ആദ്യമായിട്ട് ആ സിനിമയുടെ രൂപം ഉണ്ടാവുന്നത്. അയാള്‍ അത് മനസില്‍ കണ്ട് അത് സംവിധായകന് പറഞ്ഞുകൊടുത്ത് അത് വേറെ രീതിയില്‍ കണ്‍സീവ് ചെയ്യുമ്പോഴാണ് സിനിമയുണ്ടാവുന്നത്.
 
 സാലറി സംവിധായകനോളം തന്നെ കൊടുക്കേണ്ട ഡിപ്പാര്‍ട്ട്മെന്റാണ് എഴുത്ത്. ഇപ്പോള്‍ അങ്ങനെയുള്ള രീതിയിലേക്ക് വരുന്നുണ്ട്. കണ്ടന്റ് ആണ് പ്രധാനപ്പെട്ടത് എന്ന തരത്തില്‍ കാര്യങ്ങള്‍ വരുന്നുണ്ട്. സിനിമകളും സീരിസുകളും വരുന്നുണ്ട്. ഹോളിവുഡില്‍ നോക്കുകയാണെങ്കില്‍ അവിടെ എഴുത്തുകാരനാണ് ഏറ്റവും പ്രാധാന്യം',- മിഥുന്‍ പറഞ്ഞു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article