സൂപ്പര്‍താരങ്ങള്‍ക്ക് ആവാത്തത് ഈ യുവതാരത്തിനായി ! വന്‍ വിജയമായി കവിന്റെ 'സ്റ്റാര്‍', കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വെള്ളി, 17 മെയ് 2024 (17:35 IST)
കവിന്‍, ലാല്‍, ആദിതി, പ്രീതി, ഗീത കൈലാസം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇളന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ്'സ്റ്റാര്‍'. തമിഴ് ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് ചിത്രം.മെയ് 10 ന് തിയേറ്ററുകളില്‍ എത്തിയ സിനിമ ഒരാഴ്ചക്കുള്ളില്‍ 15 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍.
 7-ാം ദിവസം, റൊമാന്റിക് ഡ്രാമയ്ക്ക് 61 ലക്ഷം രൂപ നേടാനായി.കലൈയരസന്‍ എന്ന കഥാപാത്രത്തെയാണ് കവിന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഒരു മിഡില്‍ ക്ലാസ് കുടുംബത്തില്‍ നിന്ന് വരുന്ന 
കലൈയരസന്‍ സിനിമയില്‍ ഒരു വലിയ നടനാവാന്‍ പരിശ്രമിക്കുന്ന കഥയാണ് സ്റ്റാര്‍ എന്ന ചിത്രം.
 'ഡാഡാ' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കവിന്റെ 'സ്റ്റാര്‍' എന്ന ചിത്രവും വിജയമായി മാറിക്കഴിഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍