കോവിഡ് വ്യാപനം, 'സൂര്യ 40'ലെ ആള്‍ക്കൂട്ട ആക്ഷന്‍ രംഗം ഒഴിവാക്കി സംവിധായകന്‍ പാണ്ടിരാജ്

കെ ആര്‍ അനൂപ്
ബുധന്‍, 28 ഏപ്രില്‍ 2021 (11:21 IST)
ഏറെ പ്രതീക്ഷയോടെയാണ് സൂര്യയുടെ ആരാധകര്‍ പാണ്ടിരാജ് ചിത്രത്തിനായി കാത്തിരിക്കുന്നത്.കോവിഡ് മുക്തനായ ശേഷമാണ് നടന്‍ ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നത്. തോക്കും വാളുമായി നില്‍ക്കുന്ന രണ്ട് വ്യത്യസ്ത സൂര്യയുടെ 'സൂര്യ 40' സെറ്റുകളില്‍ നിന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് വലിയ ആള്‍ക്കൂട്ടം ഉള്ള ഒരു രംഗം സിനിമയില്‍ നിന്ന് ഒഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്. ആള്‍ക്കൂട്ടത്തിനിടയിലുള്ള ഒരു ആക്ഷന്‍ സീക്വന്‍സ് ഒഴിവാക്കാന്‍ സംവിധായകന്‍ നിര്‍ബന്ധിതനായി എന്നാണ് വിവരം.
 
നൂറോളം പേര്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കാന്‍ പാണ്ടിരാജ് തുടക്കത്തില്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഈ രംഗം നിലവിലെ സാഹചര്യത്തില്‍ ചിത്രീകരിക്കുന്നതിലുളള ഉള്ളഅപകടസാധ്യത കണക്കിലെടുത്താണ് സംവിധായകന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയത്. എല്ലാം പഴയ നിലയില്‍ ആയാല്‍ വീണ്ടും ഈ ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യും. മധുരയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article