സണ്ണി ലിയോണിന്‍റെ പുതിയ ആഡംബര കാറിന്‍റെ വില കേട്ടാൽ ഞെട്ടും !

കെ ആര്‍ അനൂപ്
വ്യാഴം, 10 സെപ്‌റ്റംബര്‍ 2020 (15:46 IST)
താരങ്ങളുടെ ആഡംബര വാഹനങ്ങളെ കുറിച്ച് അറിയുവാൻ ആരാധകർക്ക് ഇഷ്ടമാണ്. ഇപ്പോഴിതാ സണ്ണി ലിയോൺ പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ്. ഇറ്റാലിയൻ വാഹന നിർമാണ കമ്പനിയായ മസെറാട്ടിയുടെ പുതിയ മോഡൽ കാറാണ് സണ്ണി വാങ്ങിയത്. ഇതിൻറെ വിലയാകട്ടെ രണ്ടു കോടി രൂപയേക്കാൾ കൂടുതലാണ്.
 
ഭർത്താവ് ഡാനിയൽ വെബറും സണ്ണി ലിയോണും കാറിൽ ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. താരത്തിന്‍റെ മറ്റ് പോസ്റ്റുകൾ പോലെ തന്നെ കാറിൻറെ ചിത്രവും  ശ്രദ്ധേയമാകുകയാണ്. നടി കുടുംബത്തോടൊപ്പം ലോസ് ഏഞ്ചലസിലാണ് താമസിക്കുന്നത്.

ചിത്രത്തിന് കടപ്പാട് - സണ്ണി ലിയോണിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട്

അനുബന്ധ വാര്‍ത്തകള്‍

Next Article