പ്രഭാസിന്റെ ബ്രഹ്മാണ്ഡചിത്രത്തിൽ വില്ലനായി ബോളിവുഡ് താരം സെയ്‌ഫ് അലി ഖാൻ

വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (14:19 IST)
രാമായണകഥയെ ആസ്‌പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പ്രഭാസിന് വില്ലനായി ബോളിവുഡ് താരം സെയ്‌ഫ് അലി ഖാൻ എത്തുന്നു. പ്രഭാസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും ഈ വ്ഇവരം പുറത്തുവിട്ടത്. ഇതാദ്യമായാണ് ഒരു ചിത്രത്തിൽ ഇരുതാരങ്ങളും ഒന്നിക്കുന്നത്. സെയ്‌ഫ് അലി ഖാൻ ചിത്രത്തിൽ ഭാഗമാകുന്നതിന്റെ ആവേശത്തിലാണ് താനെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാൻ കാത്തിരിക്കുന്നുവെന്നും പ്രഭാസ് പറഞ്ഞു.
 
അതേസമയം ആദിപുരുഷിന്റെ ഭാഗമാവാൻ സാധിച്ചതിലും പ്രഭാസുമായി ഒന്നിച്ചഭിനയിക്കാൻ അവസരം ലഭിച്ചതിലും താൻ സന്തുഷ്ടനാണെന്ന് സെയ്‌ഫ് അലി ഖാനും അഭിപ്രായപ്പെട്ടു.ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം തന്‍ഹാജിയിലും സെയ്ഫ് അലി ഖാന്‍ അഭിനയിച്ചിരുന്നു. ത്രീ ഡി രൂപത്തിൽ ഒരുക്കുന്ന് ബ്രഹ്മാണ്ഡ ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ  തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ചിത്രം ഡബ് ചെയ്യുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍