കങ്കണയുടെ ഘാർവെസ്റ്റിലെ ഓഫീസ് കെട്ടിടത്തിൽ അനുമതിയില്ലാതെ ശൗചാലയത്തിന്റെ സ്ഥാനം മാറ്റിയതും പുതിയതായി നിര്‍മിച്ചതുമടക്കം ഒരു ഡസനോളം കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതായി നോട്ടീസിൽ പറയുന്നു. ഈ നിർമാണങ്ങൾക്ക് അനുമതി ലഭിച്ചിരുന്നോ എന്ന് 24 മണിക്കൂറിനകം വ്യക്തമാക്കണമെന്നാണ് കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്‌താവനയിൽ മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക് അധിനിവേശ കശ്മീര്‍ പോലെയാണ് മുംബൈ എന്നും കങ്കണ അഭിപ്രായപ്പെട്ടിരുന്നു. കങ്കണയുടെ പ്രസ്‌താവനക്കെതിരെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് കൂടി രംഗത്തെത്തിയതോടെയാണ് കങ്കണയും മഹാരാഷ്ട്ര സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായത്.