ബോളിവുഡ് നടി കങ്കണ റണൌട്ടിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയ കേന്ദ്രതീരുമാനത്തിനെതിരെ പ്രതിഷേധവുമായി ത്രിണമൂൽ കോൺഗ്രസ് എംപി മഹുവ മോയ്‌ത്ര. രാജ്യത്ത് ഒരു ലക്ഷം പേർക്ക് വെറും 138 പോലീസുകാർ എന്ന സ്ഥിതിയുള്ളപ്പോളാണ് ഒരു സെലിബ്രിറ്റിയുടെ സുരക്ഷയ്‌ക്ക് വൈ പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നതെന്ന് മഹുവാ മോയ്‌ത്ര കുറ്റപ്പെടുത്തി.
സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി തർക്കത്തിലായതിനെ തുടർന്നാണ് പ്രതിഫലമാണ് കങ്കണയുടെ വൈ പ്ലസ് സുരക്ഷയെന്നാണ് വിമര്‍ശനം. നേരത്തേ മുംബൈയെ മിനി പാകിസ്ഥാന്‍ എന്ന് കങ്കണ വിശേഷിപ്പിച്ചിരുന്നു. ഇതിനേ തുടർന്ന് കങ്കണയും ശിവസേനയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായതിനെ തുടർന്നാണ് കങ്കണയ്‌ക്ക് വൈ പ്ലസ് സുരക്ഷ നൽകിയിരുന്നത്.