രശ്‌മിക ഞങ്ങള്‍ക്ക് അവള്‍ ഭാഗ്യവതിയാണ്: വിജയ് ദേവരകൊണ്ട

നിഹാരിക കെ എസ്
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (13:05 IST)
രശ്മിക മന്ദാനയുടെ ‘ദ ഗേള്‍ഫ്രണ്ട്’ സിനിമയുടെ ടീസര്‍ പുറത്തുവിട്ടത് നടന്‍ വിജയ് ദേവരകൊണ്ട. രശ്മികയും വിജയ്‌യും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിക്കുന്നിടെയാണ് നടിയുടെ പുതിയ ചിത്രത്തിന് വിജയ് പിന്തുണ നൽകിയിരിക്കുന്നത്. ‘ബോയ്ഫ്രണ്ട് ഗേള്‍ഫ്രണ്ടിനെ അവതരിപ്പിക്കുന്നു’ എന്ന കമന്റുകളും ഇതിന് താഴെ എത്തിയിരുന്നു.
 
ടീസറിലെ ഓരോ രംഗവും ഇഷ്ടമായെന്നും സിനിമ കാണാനുള്ള ആവേശത്തിലാണെന്നും വിജയ് ദേവരകൊണ്ട ടീസര്‍ അവതരിപ്പിച്ചു കൊണ്ട് എക്സില്‍ കുറിച്ചു. 
 
”ഞങ്ങളില്‍ പല അഭിനേതാക്കള്‍ക്കും അവര്‍ ഭാഗ്യവതിയായിരുന്നു. ഞങ്ങളുടെ വലിയ വിജയങ്ങളുടെയും ഭാഗമായി. ഒരു അഭിനേതാവായും താരമായും വളര്‍ന്നു. എന്നാല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ഞാന്‍ സിനിമാ സെറ്റില്‍ 8 വര്‍ഷം മുമ്പ് കണ്ട അതേ പെണ്‍കുട്ടിയായി തുടരുന്നു” എന്നാണ് രശ്മികയെ കുറിച്ച് നടന്‍ എക്‌സില്‍ കുറിച്ചത്. 
 
സിനിമക്ക് വിജയാശംസകള്‍ നേര്‍ന്നാണ് നടന്‍ പോസ്റ്റ് അവസാനിപ്പിച്ചത്. അതേസമയം, രശ്മികയുടെതായി പുറത്തിറങ്ങിയ ‘പുഷ്പ 2’ കാണാനായി നടി വിജയ് ദേവരകൊണ്ടയുടെ കുടുംബത്തിനൊപ്പം എത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article