പുഷ്പയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന വിവരം ഏറെ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴിതാ പുഷ്പ 3 യെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ഓസ്കർ ജേതാവായ റസൂൽ പൂക്കുട്ടിയാണ് പുഷ്പ 2 നായി സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്. റസൂൽ പൂക്കുട്ടി സൗണ്ട് മിക്സിങ്ങിന്റെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
പുഷ്പ 3യിൽ വിജയ് ദേവരകൊണ്ടയാകും വില്ലനായെത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2022 ൽ വിജയ് ദേവരകൊണ്ട പുഷ്പ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. 2022 ൽ സുകുമാറിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റിലാണ് നടൻ മൂന്നാം ഭാഗത്തിന്റെ സൂചന നൽകിയത്. ഈ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് നടൻ പുഷ്പ 3 യിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന റിപ്പോർട്ടുകൾ വരുന്നത്.