ഈ ഫോട്ടിയിലുള്ള നടന്മാര്‍ ആരുംതന്നെ ഇന്ന് നമ്മളോടൊപ്പമില്ല, മീശമാധവന്‍ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മെയ് 2023 (12:14 IST)
മീശ മാധവന്റെ 21 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ തന്റെ സിനിമ ജീവിതത്തിന്റെ 21 വര്‍ഷങ്ങള്‍ കൂടിയാണെന്ന് സംവിധായകന്‍ സലാം ബാപ്പു പറഞ്ഞിരുന്നു.ഷൂട്ടിങ്ങിനായി ലാല്‍ ജോസ് സാറിനോടൊപ്പം പൊള്ളാച്ചിയിലേക്ക്, ആദ്യ ദിനം കള്ളന്‍ മാധവനും കോണ്‍സ്റ്റബിള്‍ അച്യുതന്‍ നമ്പൂതിരിയും നടന്ന് വരുന്ന സീനാണ് ചിത്രീകരിക്കുന്നത്. ദിലീപേട്ടനും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടനും അഭിനയിക്കുന്ന സീനാണ്. സലാം ബാപ്പു മറ്റൊരു അനുഭവം കൂടി പങ്കുവയ്ക്കുകയാണ്.
 
സലാം ബാപ്പുവിന്റെ വാക്കുകള്‍ 
ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്തിന് അനുമോദിക്കാന്‍ ചേര്‍ന്നപ്പോള്‍ പട്ടാളം സിനിമയുടെ ലൊക്കേഷനില്‍ വെച്ചെടുത്ത എടുത്ത ഫോട്ടോയാണിത് .. ഫോട്ടോയില്‍ കാണുന്ന മാള ചേട്ടനെയും ഒടുവിലാനെയും മീശമാധവന്‍ മുതല്‍ പരിചയമുണ്ടെങ്കിലും ഇന്നസെന്റ് ചേട്ടനെയും മണി ചേട്ടനെയും മാമുക്കയെയും അടുത്ത് കാണുന്നതും പരിചയപ്പെടുന്നതും അടുക്കുന്നതും ലാല്‍ ജോസ് സാറിന്റെ അസിസ്റ്റന്റായി വര്‍ക്ക് ചെയ്ത രണ്ടാമത്തെ സിനിമയായ പട്ടാളം ലൊക്കേഷനില്‍ വെച്ചാണ്, പിന്നീടും ഇവരോടൊപ്പം ഒന്നിച്ച് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായി.
 
ഈ ഫോട്ടിയിലുള്ള നടന്മാര്‍ ആരുംതന്നെ ഇന്ന് നമ്മളോടൊപ്പമില്ല, ഇവരില്‍ ആദ്യം ഒടുവില്‍ ചേട്ടനും മണിച്ചേട്ടനും മാളച്ചേട്ടനും ഇവിടം വിട്ടുപോയി, അവസാനം ഒരു മാസത്തിനിടയില്‍ ഇന്നസെന്റ് ചേട്ടനും മാമുക്കയും യാത്രയായി... കാണികളായിരുന്ന പലരും വിട പറഞ്ഞു, ഇന്നുള്ള പലരും വിട ചൊല്ലും കൂട്ടത്തില്‍ നമ്മളും... അപ്പോഴും ഈ മഹാ നടന്മാര്‍ ഇവിടെ തന്നെയുണ്ടാകും.. അവര്‍ ചെയ്ത ഫലിപ്പിച്ച വേഷങ്ങളിലൂടെ ലോകമുള്ളിടത്തോളം കാലം ജനമനസ്സുകളില്‍ ജീവിക്കും...
 

അനുബന്ധ വാര്‍ത്തകള്‍

Next Article