Bigg Boss Season 5: 'തോന്നിയ ഒരു കാര്യം വിഷ്ണുവിനോട് പറഞ്ഞു';അങ്ങനെ സംഭവിക്കണം ആഗ്രഹമുണ്ടെന്ന് ഒമർ ലുലു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മെയ് 2023 (11:26 IST)
പുറത്തു പോകുന്നതിനു മുമ്പ് വിഷ്ണുവിന് ഒമർ ലുലു നൽകിയ ഉപദേശം വലിയ ചർച്ചയായി മാറിയിരുന്നു . പോകും മുമ്പ് വിഷ്ണുവിനോട് രഹസ്യങ്ങൾ പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഒമർ.
ഒരാളെ ഒറ്റപ്പെടുത്തുന്നത് പോലെ തോന്നിയെന്നും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞതാണെന്നും ഒമർ മറുപടി നൽകി.വിഷ്ണുവിനോട് പറഞ്ഞ കാര്യം സംഭവിക്കുമെന്ന് തോന്നുന്നുണ്ടോ എന്ന് മോഹൻലാൽ ചോദിച്ചപ്പോഴും ഉത്തരം ഉണ്ട്. 
എനിക്കറിയില്ല. തോന്നിയ ഒരു കാര്യം വിഷ്ണുവിനോട് പറഞ്ഞു. അങ്ങനെ സംഭവിക്കണം എന്നൊരു ആഗ്രഹമുണ്ട്. അയാളെ സപ്പോർട്ട് ചെയ്യണം എന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് ഒമർ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article