'ഹലാല്‍ ലവ് സ്റ്റോറി' എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ സക്കറിയ തിരക്കഥയെഴുതുന്ന 'മോമോ ഇന്‍ ദുബായ്' തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. നല്ല പ്രതികരണമാണ് സിനിമ കണ്ടവരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് സംവിധായകന്‍ മുഹസിന്‍.
'എന്തൊരു സിനിമയാണ്.. നല്ല സിനിമക്ക് തിയേറ്ററില്‍ ആളില്ലാതെ ആവില്ലാ എന്ന വിശ്വാസം ഇപ്പോഴും ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്.. മോമോ ഒരു നല്ല സിനിമയാണ്.. ഒരു മുട്ടായി,തരുന്ന മധുരത്തോളം സുന്ദരം'-മുഹസിന്‍ കുറിച്ചു.
ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുഹസിന്‍ആണ്.