എന്നെക്കുറിച്ച് മാത്രമല്ല എംടിയെക്കുറിച്ചും അടൂരിനെക്കുറിച്ചും വരെ ഇത്തരത്തിൽ ആരോപണം ഉയർന്നുവന്നിട്ടുണ്ട്: പ്രിയദർശൻ

Webdunia
ശനി, 19 ജനുവരി 2019 (18:54 IST)
മലയാളികൾക്ക് നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിൽ ഒതുങ്ങി നിൽക്കാതെ  ഇന്ത്യൻ സിനിമയിൽ വരെ തന്റെ സംവിധാന കഴിവ് തെളിയിച്ച സംവിധായകൻ കൂടിയാണ് ഇദ്ദേഹം. സിനിമയോട് തനിക്ക് ഭ്രമമാണെന്ന് അദ്ദേഹം തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.
 
ഇത് തെളിയിക്കുന്ന തരത്തിലുള്ള ചില കാര്യങ്ങൾ അദ്ദേഹം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒറ്റ വര്‍ഷം കൊണ്ട് തലസ്ഥാനമായ തിരുവനന്തപുരത്ത് പ്രിയദര്‍ശന്‍ കണ്ടു തീര്‍ത്തത് മൂന്നൂറില്‍പ്പരം സിനിമകളാണ്. ഒരു അഭിമുഖ പരിപാടിയില്‍ പ്രിയദര്‍ശന്‍ തന്നെയാണ് തന്റെ കുട്ടിക്കാലത്തെ സിനിമാ മോഹത്തെക്കുറിച്ച്‌ പങ്കുവച്ചത്.
 
സ്ഥിരമായി സിനിമ കാണാന്‍ പോകുമ്പോള്‍ നടന്‍ ജഗദീഷ് സിനിമാ ശാലകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നുവെന്നും പ്രിയദര്‍ശന്‍ പറയുന്നു. പോക്കറ്റ് മണിയ്ക്ക് പുറമേ പഴയ കടലാസൊക്കെ വിറ്റ് കിട്ടുന്ന പൈസയ്ക്കാണ് പണ്ട് സിനിമയെല്ലാം കണ്ടിരുന്നത്. 
 
മോഷ്ടിച്ച്‌ സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ് പ്രിയദർശൻ എന്ന ഖ്യാതികളും മുമ്പ് ഉണ്ടായിരുന്നു. എന്നാൽ എംടിയെക്കുറിച്ചും അടൂരിനെക്കുറിച്ചും ഈ ആരോപണങ്ങള്‍ ഇവിടെ ഉയര്‍ന്നിട്ടുണ്ട് അപ്പോള്‍ എന്നെ പോലെ ഒരാളെക്കുറിച്ച്‌ പറയുന്നതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.

അനുബന്ധ വാര്‍ത്തകള്‍

Next Article