ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മലയാള സിനിമാ രംഗത്തുണ്ടായ വിവാദങ്ങളിലും ചര്‍ച്ചകളിലും ഏറ്റവും ബോല്‍ഡ് ആയി പ്രതികരിച്ച താരമാണ് പാര്‍വതി. ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുന്നതിനിടെ അതിനെ കുറിച്ച് സംസാരിക്കാതെ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ 'അമ്മ' ഭാരവാഹിത്വം രാജിവെച്ചത് ഭീരുത്വമാണെന്ന് പാര്‍വതി പറഞ്ഞിരുന്നു.