പെട്ടെന്ന് ഒരാള്‍ കെട്ടിപ്പിടിച്ച് ഉമ്മ വച്ചാല്‍ തെളിവിനായി സെല്‍ഫി എടുക്കാന്‍ സാധിക്കുമോയെന്ന് നടി ഷീല. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കവെയാണ് അവര്‍ ഇക്കാര്യം ചോദിച്ചത്. സ്വന്തം കരിയര്‍ വരെ നഷ്ടമായിട്ടും നീതിക്കായി പോരാടിയ ഡബ്ലുസിസിയോട് ഒരുപാട് ബഹുമാനം ഉണ്ടെന്നും ഷീല പറഞ്ഞു. പോലീസിന്റടുത്ത് പോയാലും കോടതിയില്‍ പോയാലും തെളിവ് എന്താണെന്നാണ് ചോദിക്കുന്നത്. ഒരാള്‍ ഓടി വന്ന് കെട്ടിപ്പിടിച്ച് ഉമ്മവെച്ചാല്‍ നമ്മള്‍ ഉടനെ സെല്‍ഫി എടുക്കുമോ? ഒന്നുകൂടി ഉമ്മയ്ക്ക് തെളിവിനായി സെല്‍ഫി എടുക്കട്ടെ എന്ന് ചോദിക്കുമോ. അങ്ങനെയൊന്നും പറയില്ല. ഇതിനൊക്കെ എങ്ങനെയാണ് തെളിവ് കാണിക്കുക എന്നും നടി ചോദിച്ചു.