ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് രജനികാന്ത്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (13:22 IST)
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് രജനികാന്ത്. റിപ്പോര്‍ട്ടിനെ സംബന്ധിച്ച് താരത്തിനോട് പ്രതികരണം ആവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തകനോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് പറഞ്ഞ ശേഷം താരം അതിവേഗം നടന്നു നീങ്ങുകയും ചെയ്തു. രജനീകാന്ത് പ്രതികരണങ്ങള്‍ ഒന്നും നടത്താത്തത് ഏറെ ചര്‍ച്ചയാവുകയാണ്. അതേസമയം മലയാളസിനിമയെ പിടിച്ചുലച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിരവധി തമിഴ് താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ട്.
 
ജീവ, വിശാല്‍, രാധിക ശരത്കുമാര്‍ തുടങ്ങിയവര്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. അതേസമയം. മലയാളം സിനിമ സെറ്റുകളില്‍ കാരവാനില്‍  നടിമാരുടെ നഗ്‌ന ദൃശ്യങ്ങള്‍ ഒളിക്യാമറ വച്ച് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ പിടിക്കുന്നുണ്ടെന്ന രാധിക ശരത്കുമാറിന്റെ ആരോപണം ഏറെ വിവാദമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍