മരക്കാരുടെ യുവത്വം ശരീരത്തിൽ ആവാഹിച്ച് പ്രണവ്, രാജകുമാരിയെപ്പോലെ സുന്ദരിയായി കല്യാണി, വൈറലായി നൃത്തരംഗത്തിലെ ചിത്രം !
മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ പ്രിയദർശൻ ചിത്രം നേരത്തെ തന്നെ വലിയ ചർച്ചാ വിഷയമായതാണ്. എന്നൽ സിനിമയെക്കുക്കുറിച്ച് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് പുറത്തുവന്ന ഒരു ലൊക്കേഷൻ ചിത്രമാണ്. കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിച്ചുള്ള നൃത്തരംഗത്തിലെ ചിത്രം സിനിമയെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂട് പിടിപ്പിച്ചിരിക്കുകയാണ്.
രജകീയമായ ഒരു അകത്തളത്തിൽ നൃത്തം ചവിട്ടുന്ന കല്യാണിയുടെയും പ്രണവിന്റെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മികച്ച ദൃശ്യഭംഗി മരക്കാറിൽ പ്രതീക്ഷിക്കാം എന്നത് നൃത്തരംഗത്തിന്റെ ചിത്രത്തിൽ നിന്നും വ്യക്തം. സിനിമയുടെ പ്രധാന ലൊക്കേഷനുകളിൽ ഒന്നായ റാമൂജി ഫിലിം സിറ്റിയിൽ തന്നെയാണ് ഈ ഗാനവും ചിത്രീകരിച്ചിട്ടുള്ളത്.
മഞ്ജു വാര്യർ, നെടുമുടി വേണു, മധു, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, ഹരീഷ് പേരടി, മുകേഷ് ബാബുരാജ്, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.