വീണ്ടും പണി പാളുമോ എന്ന് പേടി, തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്ത് രാഷ്ട്രീയ പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഫെയ്സ്ബുക്ക്

വ്യാഴം, 17 ജനുവരി 2019 (13:01 IST)
ഉപയോക്തക്കളുടെ വിവരങ്ങൾ ചോർത്തി, തിരഞ്ഞെടുപ്പുകളിൽ തെറ്റായ പ്രചരണങ്ങൾ നടത്തി വോട്ടർമാരെ സ്വാധീനിച്ചു, എന്നീ ആരോപണങ്ങളിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്  ഫെയ്സ്ബുക്ക്. ഈ ആരോപണങ്ങൾ ആഗോള തലത്തിൽ തന്നെ ഫെയ്സ്ബുക്കിന്റെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കിയിരിക്കുന്നു. 
 
ഇപ്പോഴും ഈ നഷ്ടം ഫെയിസ്ബുക്കിൽ തുടരുകയണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ വരാനിരികുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് രാഷ്ട്രീയ പാർട്ടികളുടെ പരസ്യങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഫെയിസ്ബുക്ക് തീരുമാനിച്ചു.   തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഎസിലും ബ്രിട്ടനിലും ബ്രസീലിലും നടപ്പിലാക്കിയതിന് സമാനമായ സംവിധാനമാണ് രാജ്യത്തും നടപ്പിലാക്കാൻ ഫെയിസ്ബുക്ക് തയ്യാറെടുക്കുന്നത്. 
 
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ ഫെയ്സ്ബുക്ക് വഴി മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇടപെടലുകൾ തടയുകയാണ് പ്രധാന ലക്ഷ്യം. പരസ്യങ്ങൾ നൽകിയവരെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിടുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണണനയിലാണ് എന്ന് ഫെയ്സ്ബുക്ക് വ്യക്തമാക്കുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍